ന്യൂഡല്‍ഹി : 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും സീറ്റ് നല്‍കില്ലെന്ന പ്രഖ്യാപിച്ച് അംഅദ്മി പാര്‍ട്ടി. പാര്‍ട്ടി ഡല്‍ഹി ഘടകം അദ്ധ്യക്ഷനായ ഗോപാല്‍ റോയിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പല എംഎല്‍എമാര്‍ക്കും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിക്ക് പുറമേ ഹരിയാന, പഞ്ചാബ്. ഗോവ എന്നിവിടങ്ങളിലാണ് പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനൊരുങ്ങുന്നത്.
ഇവയില്‍ ഗോവയൊഴിച്ച് ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും വിജ്ഞാപനം പുറത്തുവരുന്നതിന് മുന്നേ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments