Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsEntertainment

നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു :തലസ്ഥാനത്തിന് നൃത്തവിസ്മയത്തിന്റെ രാവുകള്‍

തിരുവനന്തപുരം : തലസ്ഥാനനഗരിയുടെ മുഖമുദ്രയായ നിശാഗന്ധി നൃത്തോത്സവം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു. നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

നവകേരള നിര്‍മാണത്തിന് കലകളുടെ സാധ്യത ഉപയോഗിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കാന്‍ കലകള്‍ക്കും കലാരൂപങ്ങള്‍ക്കും കഴിയും. നിശാഗന്ധി നൃത്തോത്സവത്തില്‍ നാടന്‍ കലാരൂപങ്ങളെ ഉള്‍പ്പെടുത്തി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണം.

നിശാഗന്ധി പുരസ്‌കര മാതൃകയില്‍ മണ്‍സൂണ്‍ രാഗ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുരസ്‌കാരം പ്രചോദനം നല്‍കുമെന്ന് കലാമണ്ഡലം ക്ഷേമാവതി പറഞ്ഞു. മേയര്‍ വി കെ പ്രശാന്ത്, കെ മുരളീധരന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ നന്ദിയും പറഞ്ഞു. ആദ്യദിനം നീന പ്രസാദിന്റെ മോഹിനിയാട്ടം ആസ്വാദകമനം നിറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button