Latest NewsKerala

മുനമ്പം മനുഷ്യക്കടത്ത് ; നാടുവിട്ടവരുടെ പട്ടിക തയ്യാറാക്കി പോലീസ്

കൊച്ചി : മുനമ്പം മനുഷ്യക്കടത്തു കേസിൽ നാടുവിട്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കി. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 80 പേരുടെ പട്ടിക പോലീസ് പട്ടിക തയ്യാറാക്കിയത്. ശ്രലങ്കൻ അഭയാർത്ഥി കുടുംബങ്ങളും തമിഴ്‌നാട്ടുകാരുമാണ് പട്ടികയിൽ. ഓസ്‌ട്രേലിയയിലെ ക്രിസ്‌മസ്‌ ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവർ നാടുവിട്ടത്. നേരത്തെ പോയവർ ഓസ്‌ട്രേലിയയിലെത്തി ജോബ് പെർമിറ്റ് വാങ്ങിച്ചുവെന്ന് പ്രതികൾ മൊഴി നൽകി. നവജാത ശിശു അടക്കം 22 പേർ സംഘത്തിലുണ്ട്.

പന്ത്രണ്ടാം തീയതി പുലർച്ചയോടെയാണ് മുനമ്പത്ത് നിന്ന് 230 പേർ ന്യൂസിലാൻറിലേക്ക് കടന്നതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ചെന്നൈയിലും ഡെൽഹിയിലുമായി ഒരാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്.

തമിഴ്നാട്ടിലെ തിരുവള്ളൂരിലും ഡൽഹി അംബേദ്കർ കോളനിയിലുമുള്ളവരാണ് സംഘത്തിൽ കൂടുതൽ. വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ തലമുറയിൽ പെട്ടവരാണ് ഇവർ. ഇവരെ കടത്തിയ ഇടനിലക്കാരായ ശ്രീകാന്തനും രവീന്ദ്രനും വർഷങ്ങളായി ശ്രീലങ്കൻ അഭയാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നവരാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button