News

കണ്ണൂര്‍ വിമാനത്താവളത്തിലെ അമിത യാത്രാനിരക്ക്; പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ :  കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രാനിരക്ക് അധികമാണെന്നുളള പരാതി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പൊതുവെ ചുമത്തുന്ന നിരക്കിനേക്കാള്‍ അമിതമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഈടാക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

എയര്‍ ഇന്ത്യ അധികൃതരുമായി ചര്‍ച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കുറ‍ഞ്ഞ നിരക്കേ ഈടാക്കുള്ളൂവെന്ന് അവര്‍ ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് ലോക്കല്‍ കുടുംബസംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button