Latest NewsKerala

ചെക്കര്‍മാര്‍ക്ക് പണി കൂടും

കെഎസ്ആര്‍ടിസി ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇനി മുതല്‍ പണി കൂടും. കാരണം ഒരു ചെക്കര്‍ സ്വന്തമെന്ന നിലയില്‍ തന്നെ, 9 ബസുകളുടെ ചുമതല ഏറ്റെടുത്ത് ബസിനെ പരിപാലിക്കണമെന്നാണ് സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം. ഒരു ദിവസത്തെ സര്‍വീസ് തുടങ്ങും മുന്‍പ് ബസ് വൃത്തിയാക്കിയോയെന്നു ഉറപ്പുവരുത്തുന്നതു മുതല്‍ ജീവനക്കാരുടെ വരുമാന വര്‍ധനവിന് ഷെഡ്യൂള്‍ പരിഷ്‌കരിക്കല്‍ വരെ ഇനി മുതല്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയാണ്.

കൂടാതെ ഓരോ ദിവസവും ചുമതലയിലുള്ള പകുതി ബസുകളിലെ ടിക്കറ്റ് പരിശോധന നടത്തണം എന്ന കര്‍ശന നിര്‍ദേശവും ഉണ്ട്. കണ്ടക്ടറെയും ഡ്രൈവറെയും ഡ്യൂട്ടിക്കു നിയോഗിക്കുന്നതും അവധി കൊടുക്കുന്നതിനും ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതലയുണ്ട്. മാത്രമല്ല തങ്ങളുടെ ഉത്തരവാദിത്വത്തിലുള്ള ബസുകളില്‍ നിന്നും വരുമാനം കുറഞ്ഞാല്‍ ഉത്തരവാദിത്തമേല്‍ക്കുകയും വേണം.

സംസ്ഥാനത്തകെ 5100 ബസുകളാണ് കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് നടത്തുന്നത്. ഇതിനു വേണ്ടി 1198 ചെക്കിങ് സൂപ്പര്‍വൈസര്‍മാര്‍ ആകെയുണ്ട്. കൂടാതെ ഈ വിഭാഗത്തെ 22 സ്‌ക്വാഡ് യൂണിറ്റുകളിലായി വിന്യസിച്ചിരിക്കുകയായിരുന്നു. കൃത്യമായ മാനദണ്ഡമില്ലാതെയാണ് ഇവരെ വിന്യസിപ്പിച്ചിരുന്നത്. ഇപ്പോള്‍ 11 ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തി പുതിയ 16 സ്‌ക്വാഡുകളെ പുനര്‍വിന്യസിച്ചു. ഇനി മുതല്‍ ഇവരുടെ ജോലി ഇനി ബസ് പരിശോധന മാത്രമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button