
കൊച്ചി : മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം രാവിലെ 11.30 ന് എറണാകുളം രവിപുരത്തെ പൊതുശ്മശാനത്തില്‍ നടക്കും. എഴുത്തികാരിയായിരുന്ന കെ കല്യാണിക്കുട്ടിയമ്മയുടെ മകനാണ്.
ഡൽഹിയിൽ ലിങ്ക് എന്ന മാഗസിനിലാണ് ഗോപിനാഥ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പാട്രിയോട്ട്, ഹോങ്കോംഗിലെ മോണിംഗ് പോസ്റ്റ്, ഹോങ്കോംഗ് സ്റ്റാൻഡേർഡ്, സൗത്ത് ചൈന മോണിംഗ് പോസ്റ്റ്, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. മാഗസിൻ പത്രപ്രവർത്തനത്തിൽ ദീർഘകാല പരിചയം അദ്ദേഹത്തിനുണ്ട്. പിതാവ്: പരേതനായ സി. കുട്ടൻ നായർ. ഭാര്യ: സുശീല ഗോപിനാഥ്. മക്കൾ : രഞ്ജീവ് ഗോപിനാഥ്, ശർമ്മിള ഗോപിനാഥ്.
Post Your Comments