ഡല്‍ഹി: പനി കൂടിയതിനാല്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ ബംഗാളില്‍ നിന്നും ഡല്‍ഹിയിലേക്കു മടങ്ങി. ബംഗാളിലെ ഝാഡ്ഗ്രാമിലെ റാലിയില്‍ ഷാ പങ്കെടുത്തില്ല. റാലികളില്‍ പങ്കെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
അതിനിടെ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ എന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്താനിരുന്ന റാലി മാറ്റിവെച്ചു. ആദ്യം ജനുവരി 23-ന് നടത്താനിരുന്ന റാലി ജനുവരി 29-ലേക്കും പിന്നീട് ഫെബ്രുവരി എട്ടിലേക്കും മാറ്റുകയായിരുന്നു.
എന്നാല്‍, ഫെബ്രുവരി എട്ടിനും പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി നടക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. ബ്രിഗേഡിലേക്കെത്തില്ലെങ്കിലും ജനുവരി 28-ന് സിലിഗുഡിയിലും 31-ന് ഠാക്കൂര്‍നഗറിലും ഫെബ്രുവരി എട്ടിന് അസന്‍സോളിലും മോദി റാലികളില്‍ പ്രസംഗിക്കുമെന്ന് ഘോഷ് പറഞ്ഞു.
Post Your Comments