തൃശ്ശൂര്‍ : ഹോട്ടല്‍ ജീവനക്കാരനെ വടിവാള്‍ വീശി ഭിഷണിപ്പെടുത്തി പണവും മറ്റും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റിലായി. തൃശ്ശുര്‍ വെളിയന്നൂരില്‍ കഴിഞ്ഞ മാസമായിരുന്നു നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.
കാളത്തോട് സ്വദേശി ചേക്കു വീട്ടില്‍ കുട്ടിമസ്താന്‍ എന്നറിയപ്പെടുന്ന ഷെഫീക്കാണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. സാഹസികമായ നീക്കത്തിലൂടെയാണ് പൊലീസ് സംഘം പ്രതിയെ വലയിലാക്കിയത്. ഇതിനോടകം കേസില്‍ ഇയാളുടെ സംഘത്തില്‍പ്പെട്ട നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
Post Your Comments