കൊച്ചി: മഹാപ്രളയത്തില്‍ കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുണ്ടായ നഷ്ടത്തിന് പരിഹാരമായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് 25 കോടി പ്രാഥമിക നഷ്ടപരിഹാരം നല്കി .ഒറ്റ തവണയായി നല്കുന്ന ഏറ്റവും കൂടിയ തുകയാണിതെന്നും ഇന്‍ഷുറന്‍സ് കമ്ബനി പറയുന്നു. എന്നാല്‍ നല്കിയ തുക നഷ്ടപരിഹാരം നികത്താന്‍ ഉതകുന്ന തുകയല്ലെന്നും യഥാര്‍ത്ഥത്തില്‍ 132 കോടിയാണ് ആവശ്യപ്പെട്ടിരുന്നതെന്നും സപ്ലൈക്കോ എം ഡി എം എസ് ജയ പ്രതികരിച്ചു.
ബാക്കി തുക കൂടി അടിയന്തരമായി ലഭ്യമാകാന്‍ സപ്ലൈകോ, ഇന്‍ഷുറന്‍സ് കമ്ബനിയെ സമീപിച്ചിട്ടുണ്ട്.പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ രണ്ടാം ഘട്ട തുകയും കൈമാറുമെന്നാണ് കമ്ബനിയുടെ പ്രതികരണം.
മഹാപ്രളയത്തില്‍ വന്‍ നഷ്ടമാണ് സപ്ലൈക്കോക്ക് സംഭവിച്ചത്. ഗോഡൗണുകളില്‍ വെള്ളം കയറി, നെല്ലും, അരിയും നശിച്ചു. എറണാകുളം, ആലപ്പുഴ ,കോട്ടയം ജില്ലകളിലെ മില്ലുകള്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സപ്ലൈകോക്ക് നഷ്ടമായത് 132 കോടി രൂപയാണ്.
Post Your Comments