Latest NewsKerala

എതിര്‍ഗ്രൂപ്പിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കണം : സംരക്ഷണം തേടി കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ്

കൊച്ചി : എതിര്‍ ഗ്രൂപ്പുകാരുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും നഗരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ ജി ഹരികൃഷ്ണന്‍നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.

പാര്‍ട്ടി ഓഫീസിന്റെ ദൈനംദിനകാര്യങ്ങള്‍ നോക്കിനടത്തുന്ന തന്നെ എതിര്‍ഗ്രൂപ്പുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നും തുടര്‍ന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. നഗരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുവിജയം ആഘോഷിക്കവെ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പൂട്ട് തകര്‍ത്തു. മാരകായുധങ്ങളുമായി എതിര്‍ഗ്രൂപ്പ് നേതാവ് ആര്‍ ബി രാജേഷിന്റെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഓഫീസ് വീണ്ടും ആക്രമിക്കുമെന്ന് എതിര്‍ഗ്രൂപ്പ് വെല്ലുവിളിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍ഗ്രൂപ്പുകാര്‍ക്ക് കോടതി നോട്ടീസ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button