തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ടി.പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ മത്സരിപ്പിക്കുമെന്ന് സൂചന.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവയാണു പാര്‍ട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍. തിരുവനന്തപുരം ഏതു വിധേനയും പിടിച്ചെടുത്തേ തീരൂവെന്നാണു കേന്ദ്ര നിര്‍ദേശം.
മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍, നടനും എം.പിയുമായ സുരേഷ് ഗോപി, കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവരുടെ പേരുകളാണ് തിരവനന്തപുരത്ത് ഉയര്‍ന്നു വരുന്നത്.
തൃശൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണനോ കെ. സുരേന്ദ്രനോ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ സീറ്റിനു കീഴിലുള്ള മണ്ഡലങ്ങളിലെ ബിജെപി മുന്നേറ്റമാണു തൃശൂരിനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പ്രധാനമന്ത്രി 27ന് പങ്കെടുക്കുന്ന യുവമോര്‍ച്ചാ റാലിക്കു തിരഞ്ഞെടുത്തതും തൃശൂരാണ്.
ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള പാലക്കാട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരാണു മുന്നില്‍. സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറിന്റെ പേരാണ് സംഘടനക്കുളളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മണ്ഡലത്തില്‍ നടത്തിയ സ്വകാര്യസര്‍വേയില്‍ മുന്നിലെത്തിയതും കൃഷ്ണകുമാറാണ്.
കാസര്‍കോട്ടും കെ. സുരേന്ദ്രന്റെ പേരു പ്രചരിക്കുന്നുവെങ്കിലും അദ്ദേഹത്തിന് അവിടെ താല്‍പര്യമില്ലെന്ന സൂചനയുണ്ട്. പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍ എന്നിവരും മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളാണു ശക്തം.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സജീവമായ മുന്‍ ഡിജിപി: ടി.പി. സെന്‍കുമാര്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന ശക്തമാണ്. കൊല്ലത്തും പേര് പറഞ്ഞു കേള്‍ക്കുന്നു.
ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും തിരഞ്ഞെടുപ്പില്‍ ഗുണഫലം തരുമെന്ന പ്രതീക്ഷയിലുമാണു പാര്‍ട്ടി.
Post Your Comments