തേഞ്ഞിപ്പാലം:കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും മലയാള കേരള പഠനവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ബഷീര്‍ സ്മൃതിയും ദേശീയ സെമിനാറും സമാപിച്ചു. ‘ദേശീയതയുടെ വര്‍ത്തമാനം’ വിഷയത്തില്‍ ഡോ. ഫസല്‍ ഗഫൂര്‍, സിന്ധു സൂര്യകുമാര്‍, ഡോ. അജയ് ശേഖര്‍, ഡോ. കെ എസ് മാധവന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. അശോകന്‍ മുണ്ടോന്‍ അധ്യക്ഷനായി. ‘വിവര്‍ത്തനവും സാഹിത്യവും’ വിഷയത്തില്‍ ഡോ. കെ എം ഷെരീഫ്, പി ജെ ബേബി, എന്‍ ജയകൃഷ്ണന്‍, അജീര്‍കുട്ടി, ഡോ. പി സോമനാഥന്‍, പി അഭിഷേക് എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെ ആദ്യദിനം ആരംഭിച്ച ചിത്രകലാ ക്യാമ്പും സമാപിച്ചു. ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ ബഷീര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബഷീര്‍ ചെയര്‍ വിസിറ്റിങ് പ്രൊഫ. ഡോ. പി കെ പോക്കര്‍ പറഞ്ഞു.
Post Your Comments