Latest NewsKerala

അമൃതാനന്ദമയിക്കെതിരെ കോടിയേരിയുടെ പരാമര്‍ശം ; പ്രശ്നങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതൊക്കെ വിവാദമാക്കുന്നതെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം:   മാതാ അമൃതാനന്ദമയിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനോട് തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞ് ആർ ബാലകൃഷ്ണപിള്ള. കോടിയേരി പറഞ്ഞതിൽ തെറ്റില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണം മാത്രമാണ്. പ്രശ്നങ്ങൾ ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർ മാത്രമാണ് ഇതൊക്കെ വിവാദമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മഠത്തിൽ പല പ്രായക്കാര്‍ വരുന്നു, അമൃതാനന്ദമയിക്ക് നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്നായിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും മഠങ്ങള്‍ രാഷ്ട്രീയത്തിന് അതീതരായിരിക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സീറ്റ് ആവശ്യപ്പെടില്ല. ലക്ഷ്യം ബിജെപി സർക്കാരിന്റെ പതനം മാത്രമാണ്. എൽഡിഎഫ് നില മെച്ചപ്പെടുത്തും. താൻ പങ്കെടുത്തതു കൊണ്ടാണോ കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ നിന്ന് വിഎസ് വിട്ടുനിന്നത് എന്ന് അദ്ദേത്തോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button