കനൗജ്: 23 കോടി രൂപയുടെ കറന്റ് ബിൽ കണ്ട് ഞെട്ടി ഒരു വീട്ടുടമസ്ഥൻ. കനൗജ് സ്വദേശിയായ അബ്ദുള്‍ ബാസിത്തിനാണ് 23,67,71,524 രൂപയുടെ ബില്ല് വന്നത്. വീട്ടാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന വൈദ്യുതിയാണെന്നും കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ബാസിത്ത് പറയുന്നു.
ആകെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെയും കറന്റ് ബില്ല് എനിക്ക് വന്നതുപോലെയുണ്ട്. ഞാന്‍ ജോലി ചെയ്ത് മാന്യമായി ജീവിക്കുന്നയാളാണ്. എന്നുവച്ച് ഇത്രയും പണമടയ്ക്കാന്‍ എന്നെക്കൊണ്ട് കഴിയില്ല. ആകെ 178 യൂണിറ്റ് വൈദ്യുതിയാണ് ഈ മാസം താൻ ഉപയോഗിച്ചതെന്നും ബാസിത്ത് വ്യക്തമാക്കുന്നു.
Post Your Comments