Latest NewsTechnology

ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്. പുതിയ അപ്ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ പുതിയ സംവിധാനം.

ജൂലൈ മുതല്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരുത്തിയ ഈ മാറ്റം ഇനി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് മാസത്തെ പരീക്ഷണ കാലഘട്ടത്തില്‍ ഉണ്ടായ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിച്ചും ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞുമാണ് നിയന്ത്രണം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചത്. പുതിയ അപ്ഡേറ്റ് സ്വകാര്യ മെസേജുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍.

വ്യാജ വാര്‍ത്തതകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ, ബ്രസീല്‍. ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതലും വാട്സ്ആപ്പ് സംവിധാനം ഉപയോഗപ്പെടുന്നത്. 250 മില്ല്യന്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button