Latest NewsKerala

ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് ശബരിമല സമരത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്. തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങൾക്ക് പിന്നിൽ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് ശബരിമല സമരത്തിന് പിന്നിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ സംഗമത്തിന് പോകാതിരുന്ന എന്റെ തീരുമാനം ശരിയാണെന്നും സ്ത്രീകൾ മലകയറിയതിന് പിന്നിൽ സർക്കാരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ ക്ഷേത്രസംവരണം സവർണർക്കാണെന്നും ക്ഷേത്രങ്ങളിലും ദേവസ്വങ്ങളിലും 95 ശതമാനവും സവർണ ഹിന്ദുക്കളാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ യുഡിഎഫിന് സർവനാശം സംഭവിക്കുമെന്നും വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും എന്നാൽ ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button