മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. അഞ്ചുദിവസം തുടര്‍ച്ചയായുണ്ടായ നേട്ടത്തിനുശേഷം നിഫ്റ്റി 10,950ന് താഴെ ക്ലോസ് ചെയ്തു. ബിഎസ്ഇ 134.32 പോയിന്റും നിഫ്റ്റി 39.10 പോയിന്റുമാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10922.75ലും മുംബൈ മാര്‍ക്കറ്റ് 36444.64ലുമാണ് ക്ലോസ് ചെയ്തത്.
സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വേദാന്ത, ടാറ്റ സ്റ്റീല്‍, എംആന്റ്എം, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments