ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം വേറെ സ്ഥലങ്ങളിൽ മത്സരിക്കുന്നത്. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ കുറഞ്ഞുവരുന്നതിനെ തുടര്‍ന്നാണ് മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെ രാഹുലിനെതിരെ മത്സരിക്കുന്നത് കേന്ദ്രമന്ത്രി സമൃതി ഇറാനിയായിരിക്കും. സ്മൃതിക്ക് ജനപിന്തുണ വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.രാഹുല്‍ മത്സരിച്ചാല്‍ തന്നെ ഭൂരിപക്ഷം നന്നേ കുറഞ്ഞേക്കും.
ഇത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കോണ്‍ഗ്രസിന്റെ കണക്കൂട്ടല്‍ തെറ്റിച്ചേക്കും. മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് രാഹുലിന്റെ തീരുമാനം. ഇതില്‍ മഹാരാഷ്ട്രയിലെ നന്ദേഡ മണ്ഡലവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മണ്ഡലമായ ചിന്ദ്വാരയിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.രാഹുല്‍ ഗാന്ധിയെ മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും മത്സരിപ്പിക്കുന്നതിലൂടെ മറ്റ് ലക്ഷ്യങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. 2014ല്‍ ഉത്തര്‍പ്രദേശില്‍ മോദി മത്സരിച്ചത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ ഒരു തരംഗം സൃഷ്ടിച്ചിരുന്നു. ഈ തരംഗം മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കോണ്‍ഗ്രസിന്റെ കോട്ടകളില്‍ ഒന്നായ അമേത്തിയില്‍ 2004 മുതല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതാണ്. രാഹുലിനെ കൂടാതെ സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചവരാണ്. ഒരിക്കല്‍ സോണിയാ ഗാന്ധിയും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. ഭാവി പ്രധാനമന്ത്രി സ്വന്തം സംസ്ഥാനത്ത് നിന്നാണ് മത്സരിക്കുന്നതെന്ന് പറയുമ്പോള്‍ ജനങ്ങളില്‍ വലിയൊരു ഓളം ഉണ്ടാക്കാനാവും. ഇതായിരുന്നു മോദി കൊണ്ടുവന്ന തരംഗം.
Post Your Comments