തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ കോബ്രയിൽ കുടുങ്ങിയത് നിരവധി കുറ്റവാളികൾ. സിറ്റി പോലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റ നേതൃത്വത്തിൽ സിറ്റി പോലീസിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ പരിശോധനയിൽ രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളും പിടികൂടി.
പിടിയിലായവർക്കു പിഴ മാത്രമല്ല, കമ്മീഷണറുടെ ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കേണ്ടിവന്നു.രാവിലെ 7 മുതൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ചു സ്കൂൾ വാഹനമോടിച്ച മൂന്ന് ഡ്രൈവർമാരെ പിടികൂടി. മദ്യപിച്ചു വാഹനമോടിച്ചതിന് അറുപതിലേറെ പേരെ പിടിച്ചു. അനുവദനീയമായതിലും അധികം വിദ്യാർഥികളെ കയറ്റിയ സ്കൂൾ വാഹനങ്ങൾ, കൊച്ചു കുട്ടികൾ കയറുന്ന ഹെൽപ്പർമാർ ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ എന്നിവ പിടികൂടി.
ട്രാഫിക് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഓടിയ വാഹനങ്ങൾ, യൂണിഫോം ഇല്ലാതെ വാഹനമോടിച്ച ബസ് ഡ്രൈവർമാർ,പ്രായപൂർത്തിയാകാതെ ഇരുചക്രവാഹനമോടിച്ചതിന് 20 പേർ എന്നിങ്ങനെ നിരവധി ആളുകളെയാണ് പോലീസ് പിടികൂടിയത്.
Post Your Comments