ആലുവ: മുനമ്പം മനുഷ്യക്കടത്തിന്റെ അന്വേഷണം എല്‍ടിടിഇയിലേക്ക്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം സ്ഥിരീകരിച്ചതിനാലാണ് ഇത്തരത്തിലൊരു അന്വേഷണം. കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി ശ്രീകാന്തന് ഒളിവിലാണ്. ഇയാളുടെ തിരുവനന്തപുരത്തെ വീട് പരിശോധിച്ചപ്പോള്‍ ലഭിച്ച ചില തെളിവുകളാണ് എല്‍ടിടിഇ ബന്ധത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്. ഇയാളുടെ സഹായിയായ ബോട്ടുടമ അനില്‍കുമാറിനെയും ചോദ്യം ചെയ്യുന്നുണ്ട്.
മനുഷ്യക്കടത്തിലെ മുഖ്യ ഇടനിലക്കാരനെന്ന് സംശയിക്കുന്ന തമിഴ് വംശജന് രവി സന്ദിപ് രാജയെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ നിന്നും തിങ്കളാഴ്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം ഡല്‍ഹിയിലെ ഒരു കോളനിയില്‍ നിന്നു മാത്രമായി മുന്നൂറോളം പേര് ഓസ്ട്രേലിയയിലേക്ക് കടന്നതായി പ്രദേശവാസികള്‍ അന്വേഷണ സംഘത്തിന് വിവരം നല്‍കിയിട്ടുണ്ട്.
Post Your Comments