കൊച്ചി : എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ താക്കീത്. കാര്യങ്ങൾ സുതാര്യമായിരിക്കണം കെഎസ്ആർടിസി ആരെയാണ് പേടിക്കുന്നതെന്നും കോടതി ചോദിച്ചു. ജോലി പോയവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനി വരുന്ന ഒഴിവുകൾ പിഎസ്സിയെ അറിയിക്കുമെന്ന് കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു.
കണക്കുകൾ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ കോടതി വെട്ടിക്കുറച്ചു.
Post Your Comments