Latest NewsKerala

അയ്യപ്പ സംഗമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തതിനെതിരെ വീണ്ടും കോടിയേരി

തിരുവനന്തപുരം:  അയ്യപ്പ സംഗമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുത്ത് തെറ്റായ സന്ദേശം നൽകിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ കോൺഗ്രസും ബി ജെ പിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി വിമര്‍ശിച്ചു. ബി ജെ പിക്ക് ബദൽ കോൺഗ്രസല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മതേതര മുന്നണി അധികാരത്തിൽ വരുമെന്നും കോടിയേരി പറഞ്ഞു.

അയ്യപ്പ സംഗമത്തിൽ സ്വാമി ചിദാനന്ദപുരി നടത്തിയത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണെന്നും കോടിയേരി.

ആത്മീയ ആൾ ദൈവങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഉത്തരേന്ത്യയിൽ പതിവായിക്കഴിഞ്ഞു. കേരളത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടാക്കാൻ ഇടത് മുന്നണി അവസരമൊരുക്കില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button