ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് ജയം ഉറപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് ബോളിവുഡ് താരങ്ങളെ കളത്തിലിറക്കുന്നു. ബോളിവുഡ് നടി കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മധ്യപ്രദേശിലെ കോണ്‍;ഗ്രസ് നേതാവായ യോഗേന്ദ്ര സിങ് ചൗഹാനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപകാലത്തൊന്നും കോണ്‍ഗ്രസ് വിജയിക്കാത്ത ഭോപ്പാല്‍ മണ്ഡലത്തില്‍ ; കരീനയെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. രാഹുല്‍ ഗാന്ധിയോടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കരീനയോ കോണ്‍ഗ്രസ് നേതാക്കളോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഭോപ്പാലിലെ രാജകുടുംബാംഗവും കോണ്‍j;ഗ്രസ് നേതാവുമായിരുന്ന മുന്‍ ക്രിക്കറ്റ് താരം മണ്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകന്‍ സെയ്ഫ് അലി ഖാന്റെ ഭാര്യ കൂടിയാണ് കരീന.
Post Your Comments