മുംബൈ: തിരഞ്ഞെടുപ്പ് യന്ത്രത്തില്‍; കൃത്രിമം കാണിച്ചുവെന്ന് ആരോപണമുന്നയിച്ച യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. 2014 ല്‍; നരേന്ദ്രമോദി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് മുണ്ടെ വാഹനാപകടത്തില്‍ മരിക്കുന്നത്.
2014 ലെ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്നും താനുള്‍ പ്പെടെയുള്ളവരാണ് മെഷീനുകള്‍ ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തിയതെന്നും യു.എസ് ഹാക്കറും സൈബര്‍ വിദഗ്ധനുമായ സയീദ് ഷുജ ലണ്ടനില്‍ നടന്ന പത്രസമ്മേളനത്തില്‍ വളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാവുന്നതിനാലും പുറത്തുപറയുമെന്ന് പേടിയുള്ളതുകൊണ്ടുമാണ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.
ഈ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച മുണ്ടെയുടെ അനന്തരവനും എന്‍സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ സംഭവം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഗോപിനാഥ് മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അദ്ദേഹം മരിച്ചത് തലയിലേറ്റ മുറിവും ആന്തരിക രക്തസമ്മര്‍ദവും മൂലമാണെന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി
മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍ഐഎ ഓഫീസര്‍ തന്‍സീല്‍ അഹമ്മദും കൊല്ലപ്പെടുകയായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതെന്നും, അതിന് മുണ്ടെയുടെ മരണവുമായി ബന്ധമുണ്ടെന്നും സയീദ് ഷുജെ ആരോപിച്ചു.
Post Your Comments