ദാവോസ്: സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാംസ്ഥാനത്ത്. അല്ലാത്തവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്.
ചൈനയാണ് ആഗോള വിശ്വാസ്യത സൂചികയില്‍ ഒന്നാമത്. വിദ്യാസമ്പന്നര്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും ചൈന തന്നെയാണ് ആദ്യസ്ഥാനത്ത്. അതേസമയം, ഇന്ത്യയിലും ചൈനയിലും ആസ്ഥാനമുള്ള കമ്പനികളും ബ്രാന്‍ഡുകളും വിശ്വാസ്യതയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ്. ഇക്കാര്യത്തില്‍ ഏറ്റവും മോശംനില ഇന്ത്യയുടേതാണ്. തൊട്ടുപിന്നാലെ മെക്‌സിക്കോ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലെ കമ്പനികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.
Post Your Comments