തിരുവനന്തപുരം: നഗരത്തില്‍ കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ സിറ്റി പോലീസ് ‘ഓപ്പറേഷന് കോബ്ര’ എന്ന പേരില്‍ കര്പദ്ധതിക്ക് രൂപം നല്കി. സ്കൂള്‍ , കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ ലഹരി ഉപയോഗം തടയുന്നതിനും, ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതുള്‍പ്പെടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന നടപടിയാണിതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന് അറിയിച്ചു.
മയക്കുമരുന്നുത്പന്നങ്ങളുടെ വില്പന തടയുന്നതിനും, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പിന്തിരിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ഓപ്പറേഷന്റെ ഭാഗമായി നടപ്പാക്കും. പൂവാലന്മാരെ പിടികൂടും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, ഗതാഗത നിയമലംഘനം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കും.
Post Your Comments