KeralaNews

ബെഫി ദേശീയ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം 2019 ജനുവരി 28 മുതല്‍ 31 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തിയറ്ററില്‍ വെച്ച് നടക്കും. 20 വര്‍ഷം മുന്‍പ് എറണാകുളത്ത് നടന്നതിനു ശേഷം ആദ്യമായാണ് ബെഫി ദേശീയ സമ്മേളനം കേരളത്തില്‍ നടക്കുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊതുമേഖലാ, സ്വകാര്യ, നവസ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെയും റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെയും പ്രതിനിധികളും നിരീക്ഷകരും വിദേശ നിരീക്ഷകരും അടക്കം ആയിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ‘കോര്‍പ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക’ എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button