Latest NewsIndia

കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേത് പോലെയാണ് ഇപ്പോഴത്തെ ബംഗാൾ; മമത ബാനർജിക്കെതിരെ വിമർശനവുമായി അമിത് ഷാ

ബംഗാൾ: ബംഗാളിൽ ജനാധിപത്യത്തെ മുഖ്യമന്ത്രി മമത ബാനർജി കൊന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേതു പോലെയാണ് ഇപ്പോഴത്തെ ബംഗാൾ. സംസ്ഥാനത്തു രഥയാത്ര നടത്താൻ മമത അനുവദിച്ചില്ലെങ്കിൽ മഹാറാലി നടത്തും. റാലിയും തടയാനാണു തീരുമാനമെങ്കിൽ എല്ലാവീടുകളുടെയും കതകിൽ മുട്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തുടരണോ എന്നത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീരുമാനിക്കും. ബംഗാളിന്റെ പ്രൗഢി തിരികെ കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു തരത്തിലുള്ള നുഴഞ്ഞുകയറ്റവും ബംഗാളിൽ അനുവദിക്കില്ലെന്ന് ഉറപ്പുതരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button