Latest NewsGulf

ജനങ്ങള്‍ക്ക് ആശ്വാസമായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം

അബുദാബി: ജനങ്ങള്‍ക്ക് ആശ്വാസമയായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം. വിവിധങ്ങളായ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയതായി അബുദാബി നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണിത്. ഇതിനു പുറമേ മറ്റു ചില സേവനങ്ങളുടെ ഫീസ് നിരക്കുകളിലും ഇളവുകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി നഗരസഭയുടെ വിവിധ വകുപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന 98 വ്യത്യസ്ത സേവനങ്ങള്‍ക്കാണ് തീരുമാനം ബാധകമാവുക. ഇതില്‍ 75 സേവനങ്ങളുടെ ഫീസ് പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. ബാക്കിയുള്ളവയുടെ ഫീസ് നിരക്കുകളിലാണ് ഇളവ് ബാധകമാവുക.

വിവിധ റിയല്‍എസ്റ്റേറ്റ് സേവനങ്ങള്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍, കോണ്‍ട്രാക്ട് റജിസ്ട്രേഷന്‍, എന്‍ജിനിയേഴ്സ് രജിസ്ട്രേഷന്‍ തുടങ്ങിയ സുപ്രധാന സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കിയിരിക്കുന്നത്. ഇതില്‍ ചില സേവനങ്ങള്‍ക്ക് 10,000 മുതല്‍ 50,000 വരെ നിലവില്‍ ഫീസ് അടക്കേണ്ടവയാണ്. 23 സേവനങ്ങളുടെ ഫീസുകളിലാണ് നിരക്കിളവ് ബാധകമാവുക. നിരക്കിളവ് പ്രഖ്യാപിക്കപ്പെട്ട സേവനങ്ങളിലധികവും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട മേഖലയാണ്. 10 മുതല്‍ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. വാടകക്കാരന്‍ രജിസ്ട്രേഷന്‍ നിരക്കിളവ് പ്രഖ്യാപിക്കപ്പെട്ടവയില്‍ ഉള്‍പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button