കബാലി എന്ന ചിത്രം കൊച്ചു കുട്ടികളില്‍ വരെ ആവേശത്തിലാഴ്ത്തിയതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചിത്രം. അക്ഷരം ക്രമപ്പെടുത്തി വാക്കുകളുണ്ടാക്കാനുള്ള ചോദ്യത്തിന് രണ്ടാം ക്ലാസിലെ കുട്ടി ഉത്തരമെഴുതിയിരിക്കുന്നത് കബാലി എന്നാണ്. അതില്‍ നിന്ന് മനസിലാക്കാം കബാലി എന്ന ചിത്രം കുട്ടികളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞുവെന്ന്.
ക, ലി, ബാ എന്നീ അക്ഷരങ്ങളാണ് ക്രമപ്പെടുത്താനായി ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്. ബാലിക എന്നാണ് അധ്യാപകര്‍ ഉദ്ദേശിച്ച ഉത്തരം. എന്നാല്‍ കുട്ടി എഴുതിരിക്കുന്നത് കബാലി എന്നാണ്. അതേസമയം ക്രമപ്പെടുത്തിയ അക്ഷരങ്ങള്‍ ക്രമമായത് കൊണ്ട് തന്നെ ടീച്ചര്‍ ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയിട്ടില്ല. പകരം വൃത്തത്തില്‍ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രം സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments