തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം 12,453 പേരെ കാണാതായെന്ന് പൊലീസ് കണക്കുകള്‍. ഇവരിൽ 11,761 പേരെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞുവെന്നാണ് കണക്കുകൾ. കാണാതായ 12,453 പേരില്‍ 3033 പേര്‍ പുരുഷന്മാരും 7530 പേര്‍ സ്ത്രീകളും 1890 പേര്‍ കുട്ടികളുമാണ്. കാണാതായ കുട്ടികളില്‍ 1834 പേരെയും കണ്ടെത്താന്‍ സാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയ്യാറാക്കിയ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ പരിധിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ കാണാതായത്. ഇതില്‍ 277 പുരുഷന്‍മാരും 791 സ്ത്രീകളും 191 കുട്ടികളും ഉള്‍പ്പെടുന്നു. വയനാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ് ആളുകളെ കാണാതായത്. 70 പുരുഷന്മാരെയും 116 സ്ത്രീകളെയും ഇവിടെ നിന്നും കാണാതായി.
2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തുകയും ചെയ്തു. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് 2018ല്‍ 11640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments