Latest NewsLife Style

രാത്രി ഈ സമയങ്ങളിൽ ഞെട്ടി ഉണരാറുണ്ടോ? എങ്കിൽ കാരണമിതാണ്

രാത്രി വൈകിയുറങ്ങിയാലും നേരത്തെ ഉറങ്ങിയാലും ഒരേ സമയത്ത് ചിലർ ഞെട്ടി എഴുന്നേൽക്കാറുണ്ട്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് നോക്കാം. രാത്രി 9 മുതൽ11 മണി വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ശരീരം സ്‌ട്രെസിന് അടിമപ്പെടുന്നതാണ് കാരണം. അതായത് നിങ്ങള്‍ സ്‌ട്രെസിന് അടിമയാണെന്നര്‍ത്ഥം. 11 മുതൽ 1 മണി വരെയുള്ള സമയത്ത് എഴുന്നേറ്റാൽ നിങ്ങള്‍ അനാരോഗ്യകരവും അധികവുമായി കൊഴുപ്പു കഴിയ്ക്കുന്നുണ്ടെന്നാണ് അതിന്റെ അർത്ഥം. ഈ സമയത്താണ് ഗാൾ ബ്ലാഡര്‍ കൊഴുപ്പുടയ്ക്കുന്ന സമയം.

1 മുതൽ 3  വരെയുള്ള സമയത്താണ് ലിവര്‍ ശരീരത്തിലെ ടോക്‌സിനുകളെ നീക്കുന്നത്. ശരീരത്തില്‍ ടോക്‌സിനുകള്‍ കൂടുതലുണ്ടെങ്കില്‍ ഈ സമയത്ത് നിങ്ങൾ ഉണരുന്നതിന് അത് കാരണമാകും. 3 മുതൽ 5  വരെയുള്ള സമയമെങ്കില്‍ ശരീരത്തില്‍ ഓക്‌സിജന്‍ ഏറെ ലഭിയ്ക്കുന്ന സമയമാണ്. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ രക്തപ്രവാഹം കൂടി ഊര്‍ജപ്രവാഹമുണ്ടാകും. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള ശരിയായുള്ള  സമയമാണ് ഇത്. 5 മുതൽ 7 വരെയുള്ള സമയത്തിനിടയിലാണ് ഉണരുന്നതെങ്കില്‍ രാത്രി നേരം വൈകി ഭക്ഷണം കഴിയ്ക്കുന്നതും രാത്രിയിലെ ഭക്ഷണം ശരിയല്ലാത്തതും കാരണം ബാക്കിയുള്ള ടോക്സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന സമയമായതിനാലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button