KeralaLatest News

വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്‍റുമാർ സമരത്തിൽ

കോഴിക്കോട് : വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്‍റുമാർ സമരത്തിൽ. ഇതോടെ സംസ്ഥാനത്തെ പല വില്ലേജ് ഓഫീസുകളിലെയും പ്രവർത്തനം അവതാളത്തിലായി. ജോലി ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാനക്കയറ്റവും തത്തുല്യമായ ശന്പളവം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാരുടെ സംഘടനായ KRVSO നിസ്സഹകരണ സമരം നടത്തുന്നത്.

ജനുവരി ഒന്ന് മുതലാണ് ഇവർ ചട്ടപ്പടി സമരം തുടങ്ങിയത്. വില്ലേജ് മാനുവലിൽ പറയുന്ന നോട്ടീസ് നടത്തൽ മാത്രമാണ് ഇവരിപ്പോൾ ചെയ്യുന്നത്. മുൻപ് ചെയ്തിരുന്ന ലൊക്കേഷൻ സ്കെച്ച് നൽകൽ, സർവ്വെ സ്കെച്ച് തയ്യാറാക്കൽ, മേൽ ഓഫീസുകളിലേക്കുളള ഫയലുകൾ തയ്യാറാക്കൽ, നികുതി പിരിച്ചെടുക്കൽ തുടങ്ങിയ ജോലികൾ ഇപ്പോൾ ചെയ്യുന്നില്ല. ഇതോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്.

എൽഡിസി തസ്തികയ്ക്ക് തുല്യമാണ് വിഎഫ്എമാരുടെയും യോഗ്യത. വില്ലേജ് ഓഫീസുകള്‍ ആരംഭിച്ച കാലത്താണ് സര്‍ക്കാര്‍ രണ്ടുവീതം വില്ലേജ്മാന്‍മാരെ നിയമിച്ചത്. ഇവരെ പിന്നീട് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്മാരാക്കുകയായിരുന്നു. 1969-ലെ സ്റ്റാഫ് പാറ്റേണനുസരിച്ച് നാല് ജീവനക്കാർ മാത്രമാണ് വില്ലേജ് ഓഫീസിലുള്ളത്. എന്നാൽ വില്ലേജ് ഓഫീസിലെ ജോലികളിൽ കാലക്രമേണ വർദ്ധനവുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button