ഹരിപ്പാട് : സുനിൽ കുമാര്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.മുഖ്യപ്രതിയായ പള്ളിപ്പാട് നാലുകെട്ടും കവല കോളനിയിൽ ഭാസ്ക്കരൻ മകൻ രഞ്ജിത്ത് നെയാണ് (32) അറസ്റ്റ് ചെയ്തത്.2016-ൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. എരുവ കണ്ണംപ്പള്ളി ഏവൂരിലാണ് സംഭവം നടന്നത്.
ഹരിപ്പാട് സി ഐ ടി മനോജ്, എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിപ്പാട്ട് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം 2 വർഷമായി പ്രതി ഒളിവിലായിരുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments