റിയാദ്: സൗദിയില്‍ വിവിധ സേവനങ്ങള്‍ക്ക് മുനിസിപ്പാലിറ്റികള്‍ ഫീസ് ഏര്‍പ്പെടുത്തി. അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇനി ഫീസ് നല്‍കേണ്ടിവരും. പാര്‍പ്പിടങ്ങള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനു അടുത്ത മാസം മുതല്‍ അതാതു മുനിസിപ്പാലിറ്റികള്‍ പ്രത്യേക ഫീസ് ഈടാക്കും.
മാലിന്യം നീക്കം ചെയ്യുന്ന കെട്ടിടങ്ങളുടെ ചതുരശ്ര മീറ്റര്‍ കണക്കാക്കി വര്‍ഷത്തിലായിരിക്കും ഫീസ് നല്‍കേണ്ടി വരുക. കൂടാതെ സിനിമാ തീയറ്റര്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍, ഗോഡൗണുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം നിശ്ചിത തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments