Latest NewsSaudi ArabiaGulf

വിനോദസഞ്ചാര മേഖല; സേവനത്തിനെത്തുന്നവരില്‍ സ്ത്രീകള്‍ മുന്‍പിലെന്ന് കണക്ക്

ദമാം: സൗദിയില്‍ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. ടൂര്‍ ഗൈഡുകളാകാന്‍ ഇതുവരെ അപേക്ഷ നല്‍കിയത് നൂറ്റി അന്‍പത് വനിതകളാണ്. ഈ മാസം തന്നെ ഇവര്‍ക്കുള്ള ലൈസന്‍സ് അനുവദിക്കും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ പറ്റിയ ഒരുമേഖലയാണ് വിനോദസഞ്ചാര മേഖല എന്നതുകൊണ്ട് കൂടിയാണ് സൗദി സ്ത്രീകള്‍ക്കും ഈ മേഖലയില്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചത്. എണ്ണഇതര വരുമാന വര്‍ദ്ധനവിനും ഇത് സഹായിക്കും.

നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവല്‍ക്കരണ നിരക്ക്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജിന് കീഴിലാണ് പുതിയ പദ്ധതികള്‍. ഈ മാസം തന്നെ ടൂറിസ്റ്റ് ഗൈഡുകള്‍ക്കുള്ള ലൈസന്‍സുകള്‍ അനുവദിക്കും. യോഗ്യരായ സൗദി വനിതകള്‍ക്കാണ് ലൈസന്‍സുകള്‍ അനുവദിക്കുക. 2012ല്‍ ടൂറിസം ഗൈഡന്‍സില്‍ ബിരുദം നേടിയ 150 ഓളം വനിതകള്‍ ഇതിനായി അപേക്ഷ നല്‍കി. 23 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകളെയാണ് ഇതിനായി പരഗിണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button