KeralaLatest News

കീടനാശിനി പ്രയോഗം ; കട അടച്ചുപൂട്ടി

തിരുവല്ല : തിരുവല്ല പെരിങ്ങരയില്‍ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ചതിനുപിന്നാലെ കാവുംഭാഗം അഴിയിടത്തുചിറയിലെ കീടനാശിനി കട അടച്ചുപൂട്ടി. കൃഷി വകുപ്പ് ഡയറക്റുടെ ഉത്തരവ് പ്രകാരം കട അടച്ചുപൂട്ടി സീൽ ചെയ്തു.

നെല്ലിനു തളിക്കാൻ കീടനാശിനി വാങ്ങിയതെന്നു സംശയിക്കുന്ന കാവുംഭാഗം അഴിയിടത്തുചിറയിലെ ഇലഞ്ഞിമൂട്ടിൽ ഏജൻസീസ് ആണ് അടച്ചുപൂട്ടിയത്. പാടശേഖരം ഉടമയുടെ പക്കൽ നിന്നു ലഭിച്ച ബില്ലിലാണ് മരുന്നുവാങ്ങിയ കട സംബന്ധിച്ച് സൂചനയുള്ളത്. എന്നാൽ പാടത്തു തെളിച്ച മുഴുവൻ കീടനാശിനികളും ഇവിടെ നിന്നാണോയെന്ന് വ്യക്തമല്ല.

പല കീടനാശിനികളും കൂട്ടിയുള്ള പ്രയോഗമാണ് പാടത്തു നടത്തിയതെന്നാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം. ഇതിൽ മിശ്രിതമായി ഏതോ പെ‍ാടിയും ഉപയോഗിച്ചിട്ടുണ്ട്. കടയ്ക്ക് ഫാക്ടിന്റെ രാസവളം എജൻസിയുണ്ട്. എന്നാൽ കീടനാശിനി വിൽക്കാൻ അനുമതിയുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യവും പരിശോധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button