ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എം.എല്‍.എയെ സ്വന്തം നാടായ ഈരാറ്റു പേട്ടയില്‍ നടന്ന പരിപാടിക്കിടെ കാണികള്‍ കൂവിയോടിച്ചു. ഈരാറ്റുപേട്ട വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. കൂവലിനിടെയാണ് പിസി ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ് നവാസിനെ ക്ഷണിക്കുന്നതിന് പകരം അനൗണ്‍സ് ചെയ്തയാള്‍ അബദ്ധത്തില്‍ പഴയ വൈസ് ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ സിയാദിനെ ക്ഷണിച്ചു. എന്നാല്‍ പിസി ജോര്‍ജ് മൈക്ക് തട്ടിപ്പറിച്ച്, ‘കുഞ്ഞുമോള്‍ അല്ലെടാ ബല്‍ക്കീസാ വൈസ് ചെയര്‍പേഴ്സന്‍ എന്നു പറഞ്ഞു’. ഇതു നാട്ടുകാരെ പ്രകോപിപ്പിച്ചു.
കുഞ്ഞുമോള്‍ സിയാദ് നേരത്തെ പി.സി. ജോര്‍ജ് പക്ഷക്കാരി ആയിരുന്നു. എല്‍.ഡി.എഫിന് ഒപ്പം നിന്ന പി.സി ജോര്‍ജ് യു.ഡി.എഫുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും പുറത്താക്കി ഭരണം പിടിച്ചു. അപ്പോള്‍ കുഞ്ഞുമോള്‍ സിയാദ് പി.സി. ജോര്‍ജിനൊപ്പം നിന്നിരുന്നില്ല. അതേസമയം കൂവലിനിടയില്‍ എം.എല്‍.എ ഉദ്ഘാടന ചടങ്ങ് പെട്ടെന്ന് നടത്തുകയായിരുന്നു. ‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’ എന്നും പിസി പറഞ്ഞ് പിസി സ്ഥലം വിട്ടു.
https://www.facebook.com/HawkEyeKerala/videos/538702896634526/?t=85
Post Your Comments