ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആളുകൾക്കിടയിൽ തരംഗമായി മാറിയ ടിക് ടോക്കിനെ നേരിടാൻ പുതിയ തന്ത്രവുമായി ഫേസ്ബുക്ക്. മീംപ്രേമികളായ കുട്ടികളെ വലയിലാക്കാന്‍ ‘ലോൽ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പുമായാണ് ഫേസ്ബുക്ക് എത്തുന്നത്. ഇതിൽ ഫോര്‍ യൂ, അനിമല്‍സ്, തോല്‍വികള്‍, കുസൃതികള്‍ തുടങ്ങിയവയും തമാശ രൂപേണയുള്ള കുഞ്ഞന്‍ വീഡിയോകളായും ജിഫുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവിൽ നൂറ് വിദ്യാർത്ഥികൾ മാത്രമാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. മറ്റുള്ളവർക്ക് ഈ ആപ്പ് എന്നുമുതൽ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Post Your Comments