FZ, FZS ബൈക്കുകളുടെ മൂന്നാം തലമുറ പതിപ്പ് വിപണിയിൽ എത്തിച്ച് യമഹ. FZ25നെ ആസ്പദമാക്കിയാണ് FZ, FZS V3.0യുടെ ഡിസൈൻ. പുതിയ ഹെഡ്‌ലാമ്പ് ശൈലി, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ, എയര്‍ വെന്റുകള്‍, പുതിയ അലോയ് വീലുകൾ, ഒറ്റ ചാനല്‍ എബിഎസ് തുടങ്ങിയവയാണ് ഇരു ബൈക്കുകളുടെയും പ്രധാന പ്രത്യേകതകൾ. എൻജിനിൽ കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല.
2019 യമഹ FZ V3.0 ന് 95,000 രൂപയും, FZS V3.0 ന് 97,000 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. മുന്‍തലമുറയെക്കാള്‍ യഥാക്രമം 13,000 രൂപയും 9,000 രൂപയുമാണ് പുതിയ മോഡലുകള്‍ക്ക് വർദ്ധിച്ചിരിക്കുന്നത്. ബ്ലാക്ക് , ഗ്രെയ്, ബ്ലൂ ,സിയാന്‍ എന്നിങ്ങനെ നാല് നിറങ്ങളാണ് FZS നിരത്തിലെത്തും
Post Your Comments