CinemaMollywoodNewsEntertainment

കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നിലവാരമില്ലെന്ന് റസൂല്‍ പൂക്കുട്ടി

 

കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ മിക്കവയിലും ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ക്ക് വേണ്ടത്ര നിലവാരമില്ലെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. കോര്‍പ്പറേറ്റുകളുടെ കുത്തകകളായ മിക്ക മള്‍ട്ടിപ്ലക്‌സുകളും പോപ്‌കോണും കോളയുമൊക്കെ വിറ്റഴിക്കാനുള്ള വില്‍പനകേന്ദ്രങ്ങള്‍ മാത്രമാവുകയാണ്. പ്രാണ സിനിമയിലെ ശബ്ദാനുഭവം തിയേറ്ററുകള്‍ വികലമാക്കിയതായും പൂക്കുട്ടി വിമര്‍ശനമുന്നയിച്ചു.

നിത്യ മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയായിരുന്നു. എന്നാല്‍ പല തീയേറ്ററുകളില്‍ പോയി സിനിമ കണ്ട് നോക്കിയെങ്കിലും നിലവാരമുള്ള ശ്രവ്യാനുഭവം ഒരു തീയേറ്ററിലും ലഭിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. ”സാങ്കേതിക തകരാറോ തന്റെ സ്വന്തം പിശകോ ആണെന്നു ആദ്യം കരുതി, കേരളത്തിലെ വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളിലെല്ലാം പോയിക്കണ്ടു. നിരാശയായിരുന്നു ഫലം.

പ്രദര്‍ശനങ്ങളില്‍ അലക്ഷ്യ മനോഭാവം പുലര്‍ത്തുന്ന അത്തരം തീയേറ്ററുകളില്‍ പോയി ഒരു സാധാരണ പ്രേക്ഷകന്‍ വലിയ തുക കൊടുത്ത് സിനിമ കാണണോ? സര്‍ക്കാര്‍ ഇത്തരം തീയേറ്ററുകള്‍ക്ക് നികുതിയിളവ് നല്‍കേണ്ടതുണ്ടോ?”റസൂല്‍ പൂക്കുട്ടി ചോദിക്കുന്നു. പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button