കണ്ണൂര്‍: ഉളിക്കലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി മൃദലു മണ്ഡലി (36)നെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല.
ഇയാളുടെ ബന്ധുക്കളും സമീപത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. പുലര്‍ച്ചെ കതകു തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉളിക്കല്‍ എസ്ഐ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
Post Your Comments