
കൊച്ചി: കെഎസ്ആര്‍ടിസിയിലെ താത്ക്കാലിക- എംപാനല്‍ഡ് കണ്ടക്ടര്‍ നിയമനം നിയമവിരുദ്ധമാണെന്ന് പിഎസ്സി. ഇന്ന് കേസ് പരിഗണിക്കവെയാണ് പി എസ് സി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ വിധിച്ചിട്ടുണ്ട്. പിന്‍വാതില്‍ നിയമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ നിയമങ്ങള്‍ പിഎസ്സിക്ക് വിട്ടതിനാല്‍ മറ്റു തരത്തിലുള്ള നിയമനങ്ങള്‍ പാടില്ലെന്ന് പിഎസ്സി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
Post Your Comments