
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരവും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും കേരള പോലീസിന് സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ താക്കോല്‍ദാനം ജനുവരി 22-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5.30ന് കണ്ടോള്‍മെന്റ് സ്‌റ്റേഷന് മുന്‍വശത്ത് വച്ച് മേയര്‍ വി.കെ. പ്രശാന്ത്, സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന പോലീസ് വിഭാഗം, ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ യുഎസ്എ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടപ്പിലാക്കിയ സമഗ്ര റോഡപകട ജീവന്‍രക്ഷാ സംവിധാനമായ ട്രോമ റെസ്‌ക്യൂ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് രണ്ടാമത്തെ ആംബുലന്‍സ് കൈമാറുന്നത്. നിലവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ആംബുലന്‍സുകള്‍ ട്രോമ റിസ്‌ക്യൂ ഇന്‍ഷ്യേറ്റീവ് ഹെല്‍പ് ലൈനായ 9188100100 എന്ന നമ്പരുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കൂടുതല്‍ ആവശ്യകത ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പോലീസ് അഭ്യര്‍ത്ഥിച്ച പ്രകാരമാണ് രണ്ടാമതൊരു ആംബുലന്‍സും കൂടി നല്‍കുന്നതെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ. ശ്രീജിത്ത് ആര്‍. എന്നിവര്‍ പറഞ്ഞു.
Post Your Comments