കൊൽക്കത്ത: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ക്രിക്കറ്റ് ലോകം. കോച്ച് രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയവരാണ് സഹായം വാഗ്ദാനം നല്‍കിയിരിക്കുന്നത്. മാര്‍ട്ടിന്‍റെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും താരത്തിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മാര്‍ട്ടിനായി പ്രാര്‍ഥിക്കുന്നുവെന്നും വിഷമഘട്ടത്തില്‍ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഡിസംബര്‍ 28ന് നടന്ന വാഹനാപകടത്തിലാണ് മാർട്ടിന് പരിക്കേറ്റത്. താരത്തിന്റെ കരളിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് മാർട്ടിന്റെ ജീവൻ നിലനിർത്തുന്നത്. 11 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇതുവരെ ചെലവായത്. അതേസമയം ബിസിസിഐ അഞ്ച് ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും ചികിത്സാ സഹായധനമായി കൈമാറിയിട്ടുണ്ട്.
Post Your Comments