കൊടക്കാട്: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ബില്ലില്‍ ഭേദഗതികള്‍ വരുത്തിയതെന്ന് പി കരുണാരന്‍ എം പി. വെള്ളച്ചാലില്‍ സ്വാമി ആനന്ദ തീര്‍ത്ഥന്‍ അനുസ്മരണവും പന്തിഭോജനത്തിന്റെ 80 –ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആരില്‍ നിന്നും പണം സ്വീകരിക്കാന്‍ കഴിയുന്ന ബില്ലാണ് പാര്‍ലിമെന്റില്‍ പാസാക്കിയത്. സാമ്പത്തിക ബില്ലില്‍ ഉണ്ടായ ഏഴ് ശതമാനം നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു. പണം ആരില്‍ നിന്ന് സ്വീകരിച്ചു എന്നതിന് രേഖകളുടെ ആവശ്യമില്ല. സംഭാവന നല്‍കുന്നത് കമ്പനിയായാലും അവരുടെ പേര് വെളിപ്പെടുത്തണമെന്നില്ല. നഗ്‌നമായ അഴിമതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കോര്‍പറേറ്റുകള്‍ക്കാവശ്യമായ രീതിയില്‍ നിയമ നിര്‍മാണം നടത്തുമ്പോള്‍ പ്രതിപക്ഷ മെന്ന രീതിയില്‍ എതിര്‍ക്കും. അത് ബഹളമായി മാറും.
പാര്‍ലിമെന്റ് നടത്തി പോവേണ്ട ചുമതല ഭരണ കക്ഷിക്കാണ്. ഏതൊരു ബില്ലും സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. സാമ്പത്തിക ബില്ല് ഒഴികെ ഏത് ബില്ലും പാസാക്കണമെങ്കില്‍ രാജ്യസഭയില്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഭൂരിപക്ഷമില്ലന്ന് കണ്ട് മണി ബില്ലാക്കി പാര്‍ലമെന്റില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കേണ്ട തെരഞ്ഞെടുപ്പ് തിയതി പാര്‍ടി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി രാജ്യത്തെ ജനതയെ വെല്ലുവിളിക്കുകയാണ് കേന്ദ്ര ഭരണക്കാര്‍.
Post Your Comments