Latest NewsUAE

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നതായ് റിപ്പോർട്ട്

ദുബായ് : ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നതായ് റിപ്പോർട്ട് ‘താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക’ ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ വാട്‌സാപ് വഴിയെത്തുന്ന സന്ദേശമാണിത്. ഇത്തരത്തില്‍ വ്യാജ വിലാസത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിലസുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടുകയാണെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിലാസത്തിലുള്ള 500 അക്കൗണ്ടുകള്‍ ദുബൈ പൊലീസ് സിഐഡി അധികൃതര്‍ റദ്ദാക്കിയിരുന്നു. സംശയാസ്പദമായ 2920 അക്കൗണ്ടുകള്‍ നീരീക്ഷിച്ച ശേഷമാണ് 500 എണ്ണം റദ്ദാക്കിയത്. 2007ല്‍ 1,799 അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഒട്ടേറെ കേസുകള്‍ക്ക് തുമ്ബുണ്ടാക്കാന്‍ പൊലീസിന്റെ ആധുനിക സൈബര്‍ നിരീക്ഷണ സംവിധാനം കൊണ്ട് സാധിച്ചതായി അല്‍ ജല്ലാഫ് പറഞ്ഞു. പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനവും ജനങ്ങളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി ദുബായ് പൊലീസ് പ്രയോജനപ്പെടുത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button