വെറും ഒരു യൂറോ(81 രൂപ)യ്ക്ക് ഒരു വീട് വാങ്ങാം. ഇറ്റലിയിലാണ് സംഭവം. ഇറ്റാലിയന്‍ ദ്വീപായ സിസിലിയിലെ മലനിരകളിലുള്ള പുരാതന പാര്‍പ്പിടങ്ങളാണ് ഈ തുകയ്ക്ക് വാങ്ങാൻ കഴിയുക. ജനസംഖ്യ കുറവുള്ള ഈ സ്ഥലത്തേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം.പഴക്കം ചെന്ന ഈ കെട്ടിടങ്ങൾ തദ്ദേശ ഭരണകൂടംതന്നെ നന്നാക്കി നൽകും. എന്നാല്‍ വീടു വാങ്ങുന്നവര്‍ അടുത്ത മൂന്നുവര്‍ഷം കൊണ്ട് ഇതിനായി ഏകദേശം 12 ലക്ഷം രൂപയും സെക്യൂരിറ്റി ഫണ്ടായി നാലു ലക്ഷം രൂപയും നല്‍കേണ്ടി വരും. അതേസമയം വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ തുക തിരികെ നല്‍കും.
Post Your Comments