Latest NewsTechnology

ജിയോ ഗിഗാഫൈബറിനെ പിന്നിലാക്കാൻ പുതിയ ബ്രോഡ്ബാന്‍ഡ് സേവനവുമായി ബി.എസ്.എന്‍.എല്‍

ജിയോ ഗിഗാഫൈബറിനെ പിന്നിലാക്കാൻ പുതിയ ബ്രോഡ്ബാന്‍ഡ് സേവനവുമായി ബി.എസ്.എന്‍.എല്‍.ഭാരത് ഫൈബര്‍’ എന്നറിയപ്പെടുന്ന പുതിയ സംവിധാനത്തിലൂടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ്‌ പദ്ധതിയിലൂടെ ബി.എസ്.എന്‍.എൽ ലക്ഷ്യമിടുന്നത്.

രാജ്യത്തെ 1,100 നഗരങ്ങളിലായുള്ള 50 ദശലക്ഷം വീടുകള്‍ക്ക് ഗിഗാഫൈബര്‍ സര്‍വീസ് വഴി 1 ജി.ബി.പി.എസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുവാന്‍ ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാൾ ആറിരട്ടി അധികം ഡാറ്റ നല്‍കിയുള്ള പ്രഖ്യാപനം നടന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പുതിയ പദ്ധതിയുമായി ബിഎസ്എൻഎൽ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button