കറാച്ചി: പാകിസ്താനിലെ പെഷവാറില്‍ സംഘടിപ്പിക്കാനിരുന്ന സ്ത്രീകളുടെ സൈക്കിള്‍ റാലി മാറ്റി വെച്ചു. മതവാദികളുടെ ഭീഷണിയെ തുടര്‍ന്നാണ് വനിതകളുടെ റാലി മാറ്റി വെച്ചത്. വനിതാ സംഘടനയായ സമജവദൂന്‍ ശനിയാഴ്ച നടത്താനിരുന്നത് രാജ്യത്തെ ആദ്യ സ്ത്രീ സൈക്കിള്‍ റാലിയായിരുന്നു ഇത്. ജില്ലാ ഭരണകൂടം നിരവധി നിയന്ത്രണങ്ങളോടെയാണ് റാലി നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ മതസംഘടനകളായ ജാമിയാത്ത് ഉലമ ഇസ്‌ലാം ഫസലും ജമാ അത് ഇസ്ലാമും റാലി നടത്തുന്നതിനിടയിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതോടെയാണ് മാറ്റിവെച്ചത്.
എന്നാല്‍ അധികം വൈകാതെ തന്നെ സൈക്കിള്‍ റാലി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 30 പെണ്‍കുട്ടികളടക്കം നിരവധി ട്രാന്‍സ് വനിതകളും റാലിയില്‍ അണിചേരാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments